Tuesday, October 29, 2013

ബോധവത്ക്കരണ സൈക്കിള്‍റാലി


കുന്നക്കാവ് : സ്ക്കൂള്‍ ഐ.ടി ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ അവയവദാന ബോധവത്ക്കരണ സൈക്കിള്‍റാലി നടത്തി.  കുന്നക്കാവില്‍ നിന്നു് മുതുകുറുശ്ശി വരെ ആണു് റാലി നടത്തിയത്.  മുതുകുറുശ്ശി ബസ് സ്റ്റാന്‍ഡില്‍ ബോധവത്ക്കരണകവിത ജെ.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി.എ.വിജയകുമാരി ആലപിച്ചു.  ജെ.ആര്‍.സി അംഗങ്ങളും ഐ.ടി ക്ളബ്ബ് അംഗങ്ങളും പങ്കെടുത്തു.  വിദ്യാര്‍ത്ഥികളായ ഉമ.എം.ആര്‍,   ദേവിക എന്നിവരും, അധ്യാപകരായ അബൂബക്കര്‍, എന്‍.പി.കൃഷ്ണകുമാര്‍, എം.കെ.രാജേഷ്, കെ.ജയകുമാര്‍, മെജോ പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.  ഹൈസ്ക്കുള്‍ ഉപ പ്രധാനഅധ്യാപിക വി.എം.സുജാത റാലി ഫ്ളാഗ്ഓഫ് ചെയ്തു.




















1 comment:

  1. great effort , and best wishes to all who worked behind this blog and its activities

    ReplyDelete